News Desk

2021-04-27 12:50:06 pm IST
തിരുവനന്തപുരം: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ഇന്ത്യന്‍ വേരിയന്റ് ബി വണ്‍ 617 കേരളത്തില്‍ 10 ജില്ലകളില്‍ കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതി ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍ പറയുന്നു. 

അതിതീവ്ര വ്യാപന ശേഷി, രോഗ തീവ്രത കൂട്ടുന്ന വകഭേദം അതാണ് ഇന്ത്യന്‍ വേരിയന്റ് ബി വണ്‍ 617. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനം രോഗികളാണ് ഇവിടുള്ളത്. 15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തില്‍ കൂടുതല്‍ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്. കാസര്‍ഗോഡ്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, യു.കെ വൈറസ് വകഭേദവും സൗത്ത് ആഫ്രിക്കന്‍ വകഭേദവും സംസ്ഥാനത്തുണ്ട്. യു.കെ വൈറസ് വകഭേദം ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ്. 75 ശതമാനം  കണ്ണൂരില്‍ 66.67 ശതമാനവും. സൗത്ത് ആഫ്രിക്കന്‍ വകഭേദ സാന്നിധ്യം കൂടുതലുള്ളത് പാലക്കാടാണ്. 21.43 ശതമാനം.  കാസര്‍ഗോഡ് 9.52 ശതമാനം. ഫെബ്രുവരിയില്‍ 3.8 ശതമാനം പേരെ മാത്രമാണ് അതിതീവ്ര വൈറസ് ബാധിച്ചതെങ്കില്‍ ഈ മാസം അത് 3.48 ആയി മാറി.

വൈറസ് വകഭേദം കണ്ടെത്തിയാലും ചികിത്സയിലോ വാക്‌സിന്‍ പ്രോട്ടോക്കോളിലോ മാറ്റം വരില്ല. പകരം സ്വയം പ്രതിരോധമാണ് ആവശ്യം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top