ദോഹ: ഖത്തര്‍ ലോകകപ്പ് സ്റ്റേഡിയ നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യവകാശ ലംഘനങ്ങള്‍ ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ ദേശീയ ടീമും രംഗത്ത്. കഴിഞ്ഞ ദിവസം മത്സരിക്കാനിറങ്ങിയ ജര്‍മന്‍ ടീം 'ഹ്യുമന്‍ റൈറ്റ്സ്' എന്ന പേരെഴുതിയ ജേഴ്സി അണിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
സമാനമായ രീതിയില്‍ നോര്‍വേ ദേശീയ ടീമും ഖത്തര്‍ ലോക കപ്പിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഐസ്ലാന്‍ഡിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായാണ് ജര്‍മന്‍ ടീമിന്റെ ഇത്തരത്തിലുള്ള പ്രകടനം അരങ്ങേറിയത്.
ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കൃത്യമായി സംബോധന ചെയ്യേണ്ട ചുമതല ഫിഫയ്ക്കുണ്ടെന്ന് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ലിയോണ്‍ ഗോര്ട്സക പറഞ്ഞതായി ഇന്‍സൈഡ് വേള്‍ഡ് ഫുട്ബാള്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക