News Desk

2021-03-23 05:24:23 pm IST
ബെര്‍ലിന്‍:  കൊവിഡ് വ്യാപനം രൂക്ഷാമാകുന്ന ജര്‍മ്മനിയില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ 18 വരെ നീട്ടുകയും ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെ  രാജ്യത്ത് കര്‍ശനമായ അടച്ചുപൂട്ടല്‍ നടത്തുമെന്ന് ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ അറിയിച്ചു. 

ഏപ്രില്‍ മൂന്നിന് പലചരക്ക് വ്യാപാരികളെ മാത്രമേ തുറക്കാന്‍ അനുവദിക്കുകയുളളുവെന്നും ചാന്‍സലര്‍ വ്യക്തമാക്കി. ഈസ്റ്ററിന് മതപരമായ സേവനങ്ങള്‍ ഓണ്‍ലൈനായി മാറും. സാംസ്‌കാരിക കായിക മേഖലകള്‍ ഏപ്രില്‍ 18 വരെ അടച്ചിടും. 

ജര്‍മ്മനി ഇപ്പോള്‍  ഗുരുതരമായ സാഹചര്യത്തിലൂടെയാണ്  കടന്നു പോകുന്നത്. കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നതിനാല്‍ തീവ്രപരിചരണ കിടക്കള്‍ നിറയുകയാണെന്ന് ചാന്‍സലര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 7,485  പോസിറ്റീവ് കേസുകളും 250 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് പ്രതിരോധ കുത്തിവെയ്പ്പിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്നത്. 



Top