ദുബൈ: എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ സ്ഥാപകരിലൊരാളും എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായിരുന്ന ജി.ജി.കെ നായര്‍ (84) അന്തരിച്ചു. 59 വര്‍ഷം യു.എ.ഇയില്‍ താമസിച്ച ഗോപാലപിള്ള ഗോപാലകൃഷ്ണന് നായര്‍ എന്ന ജി.ജി.കെ നായര്‍ തിരുവനന്തപുരം സ്വദേശിയാണ്.
1964-ല്‍ ഡിനാറ്റ കമ്പനിയില്‍ അക്കൌണ്ട്സ് മാനേജരായതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. എമിറേറ്റ്സിന്റെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായിരുന്ന ഏക ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.
യു.എ.ഇ രൂപീകൃതമാവുന്നതിന് മുമ്പ് തന്നെ ഇവിടെ എത്തിയ പ്രവാസികളിലൊരാളായിരുന്നു അദ്ദേഹം. എമിറേറ്റ്സിന് തുടക്കം കുറിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായി. രണ്ട് അറബികളും നാല് യൂറോപ്യന്മാരുമായിരുന്നു അന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
2013-ല്‍ കമ്പനി സെക്രട്ടറിയായാണ് എമിറേറ്റ്സില്‍ നിന്ന് വിരമിച്ചത്. അതിന് ശേഷവും എമിറേറ്റ്സിന്റെ വിസയില്‍ തന്നെയായിരുന്നു രാജ്യത്ത് തുടര്‍ന്നിരുന്നത്.
തിരുവനന്തപുരം മോഡല്‍ സ്കൂളിലും സെന്റ് ജോസഫ് സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബി.എസ്.സി ബിരുദം നേടിയ ശേഷം 1950-കളില്‍ റെയില്‍വേയിലും ജോലി ചെയ്തു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ജബല്‍ അലിയിലെ സോനാപൂര്‍ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു. ഇളയ മകന് നന്ദ നായര്‍ യു.എ.ഇയില്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്. മറ്റ് രണ്ട് മക്കളും കുടുംബവും കാനഡയിലാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക