News Desk

2021-05-23 03:53:32 pm IST
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കുട്ടികളെ തട്ടിയെടുത്ത് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് മറിച്ചു വില്‍ക്കുന്ന 11 അംഗ സംഘം അറസ്റ്റില്‍. കുട്ടികളെ തട്ടികൊണ്ടുപോയി ദമ്പതികള്‍ക്ക് വലിയ തുകയ്ക്ക് വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഏപ്രില്‍ 12 ന് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടാനായത്. 15 ദിവസം മാത്രം പ്രായമായ മകനെ ദാബര്‍ തലാബ് എന്ന പ്രദേശത്ത് നിന്ന്  തട്ടികൊണ്ട് പോയത് ചൂണ്ടിക്കാട്ടി മാതാവ് ഫാത്തിമ നല്‍കിയ പരാതിലാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.  

തങ്ങളുടെ മുറികളിലൊന്ന് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന ദമ്പതികള്‍ വീട്ടില്‍ വന്നിരുന്നതായി ഫാത്തിമ പൊലീസിനോട് പറഞ്ഞു. പിന്നീട രണ്ടുപേരും തന്ന മധുരപാനീയം കുടിച്ച ശേഷം ബോധം പോവുകായിരുന്നുവെന്നും ബോധം വന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഫാത്തിമ നല്‍കിയ അന്വേഷണത്തില്‍ ഒരു സ്ത്രീ നേതൃത്വം നല്‍കുന്ന ഒരു സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് തട്ടിയെടുത്ത ശേഷം കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് വന്‍ തുകയ്ക്ക് കൈമാറുകയാണ് ഇവരുടെ രീതിയെന്ന് കണ്ടെത്തുകയായിരുന്നു.

ലഖ്നൗവിലെ ആലം ബാഗ് പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ മധുബന്‍ കോളനി സ്വദേശിയായ അലോക് അഗ്‌നിഹോത്രിയില്‍ നിന്ന് ഫാത്തിമയുടെ മകനെ പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഡല്‍ഹിയിലുള്ള തന്റെ സഹോദരിയ്ക്ക് വേണ്ടി തിലക് നഗറിലെ അസ്മീത് കൗര്‍, ഗുര്‍മീത് കൗര്‍ എന്നിവരില്‍ നിന്നാണ് കുഞ്ഞിനെ അഞ്ചര ലക്ഷം രൂപയ്ക്ക് വാങ്ങിയതെന്ന് മൊഴി ല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 11 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഡസനോളം കുട്ടികളെ ഇവര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top