News Desk

2021-05-12 07:07:57 pm IST
ദോഹ: കറന്‍സി നോട്ടുകളിലൂടെ കൊവിഡ് പടരുന്ന സാഹചര്യം വളരെയധികം കുറവാണെന്ന് ദോഹ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മേധാവി ഡോ. ജമീല അജ്മി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

തുമ്മലും ചുമയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കറന്‍സി വഴി വൈറസ് പടരാനുള്ള സാഹചര്യം കുറവാണ്. ഖത്തറില്‍ പെരുന്നാളിനോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് ഈദ് പണം നല്‍കുന്ന ചടങ്ങ് നടക്കാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. 

കറന്‍സികള്‍ കൊവിഡ് കാലത്ത് വളരെയധികം പേടിയോടെ നോക്കി കാണുന്ന ഒന്നാണ്. ചില രാഷ്ട്രങ്ങള്‍ കറന്‍സികള്‍ വ്യാപകമായ തോതില്‍ അണുവിമുക്തമാക്കല്‍ നടപടികളും സ്വീകരിക്കും. 

കാര്‍ഡ്ബോര്‍ഡുകളില്‍ ഇരുപത്തിനാലു മണിക്കൂറും, പ്ലാസ്റ്റിക്, സ്റ്റീല്‍ എന്നിവയുടെ പ്രതലങ്ങളില്‍ മൂന്ന് ദിവസത്തോളവും കൊവിഡിന് നില നില്ക്കാന്‍ സാധിക്കും. അതെസമയം, കൊവിഡ് കറന്‍സി നോട്ടുകളിലൂടെ പടര്‍ന്നു പിടിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും ശാസ്ത്രീയമായ പഠനങ്ങള്‍ പുറത്ത് വന്നിട്ടില്ലെന്നും അല്‍ അജ്മി അഭിമുഖത്തില്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top