News Desk

2021-04-17 05:56:13 pm IST
ലണ്ടന്‍: ആഗോള തലത്തില്‍ ഇന്ന് രാവിലെ കുറച്ച് നേരത്തേക്ക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു. 

സാങ്കേതിക പ്രശ്‌നം കൊണ്ടാണ് ട്വിറ്റര്‍ മരവിക്കപ്പെട്ടത് എന്നും പ്രശ്‌നം ഉടന്‍ പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ ട്വിറ്ററില്‍ ഒന്നും പോസ്റ്റ് ചെയ്യാനോ ആശയവിനിമയം ചെയ്യാനോ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 40000 ട്വിറ്റര്‍ ഉപഭോക്താക്കളാണ് പരാതികളുമായി രംഗത്ത് വന്നത്. 

സാമ്പത്തികമായി വലിയ പ്രത്യാഘാതമാണ് ഇത് മൂലം ഉണ്ടായിട്ടുള്ളത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top