News Desk

2021-07-30 06:07:02 pm IST
ദോഹ: ഗോ ഫസ്റ്റ് എയര്‍വെയ്‌സ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു. ആഗസ്റ്റ് അഞ്ച് മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആഗസ്റ്റ് അഞ്ച് മുതല്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഖത്തര്‍ സമയം രാത്രി 10 മണിക്ക് ദോഹ-മുംബൈ സര്‍വീസ് നടത്തും. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 8.10-ന് മുംബൈ- ദോഹ സര്‍വീസ് നടത്തും.

കേരളത്തില്‍ കണ്ണൂര്‍, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ ഉണ്ടായിരിക്കുക. ആഗസ്റ്റ് അഞ്ച് മുതല്‍ വ്യാഴം, ശനി ദിവസങ്ങളില്‍ ഖത്തര്‍ സമയം രാത്രി 10.30-ന് ദോഹ-കൊച്ചി സര്‍വീസ് നടത്തും. കൊച്ചി-ദോഹ വൈകീട്ട് ഇന്ത്യന്‍ സമയം 7.45-ന് സര്‍വീസ് നടത്തും.

ആഗസ്റ്റ് ആറ് മുതല്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഖത്തര്‍ സമയം രാത്രി 11.30-ന് ദോഹ-കണ്ണൂര്‍ സര്‍വീസ് നടത്തും. വെള്ളി, ഞായര്‍ ദിസവങ്ങളില്‍ കണ്ണൂര്‍-ദോഹ ഇന്ത്യന്‍ സമയം രാത്രി എട്ടിന് സര്‍വീസ് നടത്തും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ


Top