News Desk

2021-02-01 02:37:30 pm IST
ന്യൂഡല്‍ഹി: സാധാരണ വില വര്‍ധനയുണ്ടാകുന്ന സ്വര്‍ണ്ണത്തിനും വെള്ളിക്കും മറ്റും വില കുറയുമെന്ന് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

എന്നാല്‍ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ളവക്ക് വില വര്‍ധിക്കും. ലെതര്‍, അമൂല്യ കല്ലുകള്‍, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിന്റെ ഫലമായി ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില കൂടും. 

മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. അതേസമയം, സ്വര്‍ണ്ണത്തിനും വെള്ളിക്കും പുറമേ ഇരുമ്പിനും വില കുറയും.

പെട്രോളിനും ഡീസലിനും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്‌സൈസ് നികുതി കുറയ്ക്കും എന്നതിനാല്‍ ഇന്ധന വിലയില്‍ വര്‍ധനവുണ്ടാവാന്‍ സാധ്യതയില്ല. 

വില കൂടുന്ന ഉല്‍പ്പന്നങ്ങള്‍:

* ലെതര്‍ ഉത്പന്നങ്ങള്‍

* ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍

* ഇലക്ട്രോണിക് ഉപകരണങ്ങള്‍

* മൊബൈല്‍ ഫോണുകള്‍

* അമൂല്യ കല്ലുകള്‍, രത്‌നങ്ങള്‍

* സോളാര്‍ സെല്ല്

വില കുറയുന്നവ:

* സ്വര്‍ണം , വെള്ളി

* വൈദ്യുതി

* ചെരുപ്പ്

* ഇരുമ്പ്

* സ്റ്റീല്‍

* ചെമ്പ്

* നൈലോണ്‍ തുണി


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


ALSO WATCH

Top