News Desk

2021-04-11 09:42:53 pm IST
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി കുഞ്ഞബ്ദുള്ളയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 72 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. 

കഴിഞ്ഞ മാസം 25-ാം തിയതിയും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. 38 ലക്ഷം രൂപ വില വരുന്ന 689 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് കണ്ടെത്തി. ദുബായില്‍ നിന്ന് എത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു അന്ന് കടത്തിയത്. 

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലും സ്വര്‍ണം  പിടികൂടിയിരുന്നു. ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയത്. ട്രോളി ബാഗിന്റെ ഫ്രെയിമിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top