News Desk

2021-06-01 09:08:59 pm IST
കോഴിക്കോട്:  കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും വന്‍ സ്വര്‍ണ വേട്ട. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. മൂന്ന് കിലോ സ്വര്‍ണ മിശ്രിതവുമായി കടക്കാന്‍ ശ്രമിച്ച രണ്ട് യാത്രക്കാരാണ് പിടിയിലയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.65 കോടി വില വരും. 

ഷാര്‍ജയില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മുപ്പത്തെട്ടുകാരന്റെ കൈയില്‍ നിന്നാണ് രണ്ട് കിലോ 79 ഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചെടുത്തത്. കാലില്‍ സോക്‌സിനുള്ളില്‍ കെട്ടിവച്ച സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 1681 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

ഇതേ വിമാനത്തില്‍  ഷാര്‍ജയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയായ മുപ്പതുകാരനില്‍ നിന്നാണ് 1251 ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്. കാര്‍ഡ് ബോര്‍ഡ് ബോക്‌സിന്റെ പാളികളില്‍ ഒളിപ്പിച്ചായിരുന്നു കള്ളക്കടത്തിന് ശ്രമിച്ചത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top