News Desk

2020-11-30 10:45:40 am IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും വിമാനത്തില്‍ ഒളിപ്പിച്ചുവെച്ചനിലയിലുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. 

2.311 കിലോ ഗ്രാം സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സലാമില്‍ നിന്ന് ഒരു കിലോയിലേറെ സ്വര്‍ണമാണ് പിടികൂടിയത്. 

വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ചുവെച്ചനിലയില്‍ 1.26 കിലോ സ്വര്‍ണ മിശ്രിതവും കണ്ടെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 1.15 കോടി രൂപ വിലവരും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH


Top