News Desk

2021-02-05 10:26:50 pm IST

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 19 ലക്ഷം രൂപയുടെ 394 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. തലശ്ശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 

ഗ്രൈന്റര്‍ മോട്ടറിനുള്ളില്‍ ഒളിപ്പിച്ച കടത്തുകയായിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തില്‍ എന്‍.ഐ.എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കിയിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH



Top