News Desk

2021-05-26 10:31:10 pm IST

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം സ്വദേശി അഷ്‌ലറില്‍(22) നിന്നും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് യൂണിറ്റാണ് 914 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടിയയത്. 

മിശ്രിതം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ജിദ്ദയില്‍ നിന്നും മസ്‌കത്ത് വഴി സലാം എയര്‍ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. 

സൂപ്രണ്ടുമാരായ കെ. സുധീര്‍, ഐസക് വര്‍ഗീസ്, തോമസ് വര്‍ഗീസ്, പ്രേംപ്രകാശ് മീണ, ഇന്‍സ്‌പെക്ടര്‍മാരായ കെ. രാജീവ്, ടി. മിനിമോള്‍, ചേതന്‍ ഗുപ്ത, സുമന്‍ ഗോദ്ര, ഹെഡ് ഹവില്‍ദാര്‍ എം.എല്‍ രവീന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top