മുംബൈ: ഗോവന്‍ യാത്ര നടത്തിയത് വീട്ടിലറിയാതിരിക്കാന്‍ യുവതി പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ തിരുത്തിയതിന് പിടിയില്‍. സുഹൃത്തിനൊപ്പം യാത്ര ചെയ്ത 28 കാരി അംബേര്‍ സയ്ദ് ആണ് ദുബൈ യാത്രക്കിടെ ഫെബ്രുവരി 19ന് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഇവര്‍ ദുബൈയില്‍ നിന്ന് തിരിച്ചെത്തിയ തീയതി ഇമിഗ്രേഷന്‍ കൗണ്ടറില്‍ രേഖപ്പെടുത്തിയത് പ്രകാരം 2020 മാര്‍ച്ച് 14 ആണ്. എന്നാല്‍ പാസ്പോര്‍ട്ടിലെ തീയതി മാര്‍ച്ച് 20 എന്നും ആണ്. മുംബൈ സഹര്‍ പൊലീസാണ് കഴിഞ്ഞ ദിവസം 28 കാരിയായ അംബേര്‍ സയ്ദിനെ പാസ്പോര്‍ടിലെ വിവരങ്ങള്‍ തിരുത്തിയത്തിന് അറസ്റ്റ് ചെയ്തത്. സുഹൃത്തിനൊപ്പം നടത്തിയ ഗോവന്‍ യാത്ര കുടുംബത്തില്‍ നിന്നും മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് യുവതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഫെബ്രുവരി 19 ന് ദുബൈയില്‍ നിന്നും മടങ്ങി വരുമ്പോഴാണ് പാസ്സ്പോര്‍ട്ടിലെ വിവരങ്ങളില്‍ മാറ്റം വരുത്തിയിട്ടുള്ളത് ഇമിഗ്രേഷന്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് രേഖകളില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 ന് സയ്ദ് നാട്ടില്‍ എത്തിയതായാണ് ഉള്ളത്. എന്നാല്‍ പാസ്പോര്ട്ടില് മാര്‍ച്ച് 20 എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വ്യത്യാസം പരിശോധിച്ചപ്പോഴാണ് പാസ്സ്പോര്‍ട്ട് തിരുത്തിയതാണെന്ന് ബോധ്യപ്പെട്ടത്. സീനിയര്‍ ഓഫിസറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് യുവതി സത്യം പറഞ്ഞു. ഗോവയിലേക്ക് സുഹൃത്തിനൊപ്പം നടത്തിയ യാത്രയെക്കുറിച്ച് വീട്ടുകാര്‍ അറിയാതിരിക്കാനാണ് റബര്‍ സ്റ്റാമ്പ് ഉപയോഗിച്ച് തീയതി തിരുത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന അംബേര്‍ സയ്യദ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14 നാണ് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് സുഹൃത്തിനൊപ്പം നേരെ ഗോവയിലേക്ക് പോവുകയും മാര്‍ച്ച് 20 ന് വീട്ടില്‍ എത്തിയിരുന്നു. ഇമിഗ്രേഷന്‍ അതോറിറ്റി സയ്യദിനെ സഹര്‍ പൊലീസിന് കൈമാറി. വ്യാജ രേഖ ചമച്ചതിന്, വഞ്ചന കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതി സയ്ദിനെ ഫെബ്രുവരി 22 വരെ റിമാന്‍ഡ് ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക