News Desk

2021-03-14 09:13:31 pm IST
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എ.ഐ.എ.ഡി.എം.കെ. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിംങ് മെഷിനും സോളാര്‍ അടുപ്പും ഉള്‍പ്പടെയുളള വാഗ്ദാനങ്ങളാണ് അണ്ണാ ഡി.എം.കെ പ്രഖ്യാപിച്ചിരിക്കുന്നത്. 

റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 2 ജിബി വീതം ഇന്റെര്‍നെറ്റ് കേബിള്‍ കണക്ഷന്‍ സൗജന്യമായി നല്‍കും. വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളും. ഒരു വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. 

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും, വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും എ.ഐ.എ.ഡി.എം.കെ പ്രകടനപത്രികയില്‍ വ്യക്തമാക്കി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top