ദോഹ: കേരള സര്‍ക്കാറിന്റെ ഫോക്ലോര് അക്കാദമി അവാര്‍ഡ് ഖത്തര്‍ പ്രവാസിയ്ക്ക്. ഭവന്‍സ് പബ്ലിക് സ്കൂളിലെ ആക്ടിവിറ്റി കോഓഡിനേറ്ററും സീനിയര്‍ മലയാളം അധ്യാപകനുമായ ഷൈജുവിനാണ് പുരസ്കാരം ലഭിച്ചത്. ആലപ്പുഴ കായംകുളം സ്വദേശിയാണ്.
കേരള ഫോക്ലോര് അക്കാദമി നാടന്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതും മികവ് പുലര്‍ത്തുന്നവരുമായ കലാകാരന്മാര്ക്ക് എല്ലാവര്‍ഷവും നല്കുന്ന പുരസ്കാരമാണിത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ പ്രവാസി കലാകാരന് കൂടിയാണ് ഷൈജു. ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 16ന് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന് വിതരണം ചെയ്യും.
20 വര്‍ഷക്കാലമായി ഷൈജു ഥമനി എന്ന പേരില്‍ നാടന്‍ പാട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറില്‍ 'കനല്' നാടന്‍പാട്ട് സംഘത്തിന്റെ സ്ഥാപകനും സജീവപ്രവര്‍ത്തകനുമാണ്. ദോഹയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നാലുവര്‍ഷമായി നടത്തുന്ന വാമൊഴിയാട്ടം നാടന്‍പാട്ട് മത്സരത്തിന്റേയും നാടന്‍കലാരംഗത്തു പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്കായി ഏര്‍പ്പെടുത്തിയ കനല് ഖത്തര്‍ പ്രതിഭാ പുരസ്കാരത്തിന്േറയും പ്രധാന സംഘാടകനുമാണ് അദ്ദേഹം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക