ദോഹ: ഇറച്ചി ഉല്പാദന രംഗത്ത് ഇറക്കുമതി തീരുവ കുറയ്ക്കാനും പ്രാദേശിക ഉല്പാദനം വേഗത്തിലാക്കാനും ഖത്തര്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ ഒമ്പതോളം കമ്പനികളുമായി ഭക്ഷ്യ കരാറില്‍ ഒപ്പിട്ടു.
ദോഹയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ആധുനിക ശാസ്ത്രീയ വിദ്യകള്‍ ഉപയോഗപ്പെടുത്തി പ്രാദേശിക ആട്ടിറച്ചി ഉത്പാദനം വര്‍ധിപ്പിക്കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉപയോഗിച്ചും രാജ്യത്തെ വിപണികളില്‍ ഇറച്ചി ഉത്പനങ്ങള്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുന്‍സിപ്പല്‍ അധികൃതര്‍ പറഞ്ഞു.
അല്‍ വക്ര, അബൂ നഖ്ല, അല്‍ ഖോര്‍, ശുമൈസിമാഹ് എന്നിവടങ്ങളില്‍ നിന്നുള്ള സ്വാകാര്യ ഭക്ഷ്യ കമ്പനികളാണ് പരിസ്ഥിതി മന്ത്രാലയവുമായി കരാറുകളില്‍ ഒപ്പിട്ടത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക