News Desk

2021-06-01 03:12:43 pm IST
തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ ലഭിക്കാനുള്ള ആഗോള ടെന്‍ഡര്‍ നടപടി സംസ്ഥാനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു കോടി ഡോസ് വാക്സിന് സംസ്ഥാനം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, മലപ്പുറത്ത് 16 ശതമാനം വാക്സിന്‍ മാത്രമേ നല്‍കിയിട്ടുള്ളൂയെന്ന്  പൊന്നാനി എം.എല്‍.എ പി അനില്‍ കുമാര്‍ അറിയിച്ചു. എന്നാല്‍ 16 ശതമാനമേ കൊടുത്തുള്ളു എന്നത് സത്യവിരുദ്ധമെന്നും ജില്ലകള്‍ക്ക് ആനുപാതികമായി വാക്സിന്‍ നല്‍കിയിട്ടുണ്ട്. കുറവുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യമായ വാക്സിന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വാക്‌സിനായി മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുവാുള്ള തീരുമാനത്തിലേക്ക് സംസ്ഥാനം കടന്നിരിക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വഴി വാക്സിന്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. 

ഇതേ പാതയാണ് കേരളവും മുന്നോട്ടുപോകുന്നത്. വന്‍തോതില്‍ ഡോസ് വാങ്ങുമ്പോള്‍ വിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നും വാക്സിന്‍ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നുമാണ് സംസ്ഥാനത്തിന്റെ കണക്കുകൂട്ടല്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top