Breaking News
“ലോകത്തിലെ ഏറ്റവും കൂടുതൽ വറുത്ത ചിക്കൻ '' വിളമ്പി റെക്കോർഡ് നേടാൻ ഖത്തറിലെ ഹോട്ടൽ | ഖത്തറിന്റെ പ്രതിരോധം ഉപരോധത്തെ പരാജയപെടുത്തിയെന്ന് ഖാലിദ് ബിൻ മുഹമ്മദ് അൽ ആതിയ | ഡല്‍ഹി കലാപം: വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി | ഇറാനുവേണ്ടി ചാര പ്രവൃത്തി നടത്തിയ സൗദി പൗരന് വധശിക്ഷ, ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് | കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 18 ആയി; 19 ഫാര്‍മസികള്‍ അടച്ചുപൂട്ടി | കൊറോണ വൈറസ്; ചൈന, ദക്ഷിണ കൊറിയ, ഇറാൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഖത്തർ | ഖത്തർ സുപ്രീം ജുഡീഷ്യറി കൗൺസിൽ പുതിയ നീതിന്യായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു | ഡല്‍ഹി കലാപത്തില്‍ മരണം 23; സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി | ഖത്തർ-അൾജീരിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് അമീർ | ഡല്‍ഹി കലാപബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ |
2019-06-22 09:33:55am IST

ന്യൂഡല്‍ഹി: കരസേനാ ക്യാംപുകളില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിമര്‍ശനം ഉയരുന്നതിനെ തുടര്‍ന്ന് ഭീകരാക്രമണം നേരിട്ട കരസേനാ ക്യാംപുകളുടെ നേതൃത്വം വഹിച്ചിരുന്ന കമാന്‍ഡര്‍മാരെ നിര്‍ബന്ധിതമായി വിരമിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നു.

ജമ്മു കശ്മീരിലെ ഉറി, നഗ്രോട്ട, സുന്‍ജ്വാന്‍ ക്യാംപുകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു കര്‍ശന അച്ചടക്ക നടപടി പരിഗണിക്കുന്നത്. പ്രാഥമിക നിര്‍ദേശം സേനാ നേതൃത്വത്തിനു സര്‍ക്കാര്‍ കൈമാറിയെന്നാണു സൂചന. ഉറിയിലും നഗ്രോട്ടയിലും 2016 ലും സുന്‍ജ്വാനില്‍ കഴിഞ്ഞ വര്‍ഷവുമായിരുന്നു ആക്രമണം നടന്നത്.

ക്യാംപുകള്‍ ആക്രമിക്കപ്പെട്ടതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നാണു സര്‍ക്കാര്‍ നിലപാട്. ഭീകരര്‍ക്കു നുഴഞ്ഞുകയറാന്‍ കഴിയുംവിധം ക്യാംപുകളില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പല തലങ്ങളിലുള്ള സുരക്ഷ മറികടന്ന് ഭീകരര്‍ ക്യാംപിനുള്ളില്‍ കടന്നതു ഗുരുതര പിഴവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

അതേസമയം നിര്‍ബന്ധിത വിരമിക്കലാണെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം കമാന്‍ഡര്‍ക്കുമേല്‍ കെട്ടിവയ്ക്കുന്നതു തങ്ങളുടെ മനോവീര്യം കെടുത്തുമെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്.

Top