News Desk

2021-11-25 07:20:35 pm IST
റിയാദ്: സൗദിയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ആസ്‌ട്രേലിയന്‍ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി. ഈ മാസം 24-ന് ആരംഭിച്ച മേള 30 വരെ നീളും. സൗദിയിലെ ആസ്‌ട്രേലിയന്‍ അംബാസഡര്‍ പീറ്റര്‍ ഡോയല്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.

ആസ്‌ട്രേലിയയില്‍ നിന്നുള്ള പ്രശസ്തമായ ബ്രാന്‍ഡ് മാംസം, മറ്റ് ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങിയവ ഈ ഫെസ്റ്റിവല്‍ കാലയവളവില്‍ വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആസ്‌ട്രേലിയയില്‍ നിന്നുള്ള ആറ് പുതിയ ഭക്ഷ്യ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ മേളയില്‍ ഉണ്ട്. സൗദിയിലേക്ക് മാംസം കയറ്റുമതി ചെയ്യുന്നതില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ആസ്‌ട്രേലിയ.

ലുലു 128 ടണ്‍ മാംസമാണ് ആസ്‌ട്രേലിയയില്‍ നിന്ന് കയറ്റുമതി ചെയ്തത്. അതുപോലെ പഴം പച്ചക്കറി വര്‍ഗങ്ങളുടെ വിസ്മയിപ്പിക്കുന്ന വൈവിധ്യവും പാലും ചീസും ബട്ടറും പോലുള്ള ഉല്‍പന്നങ്ങളും മേളയില്‍ ലഭ്യമാണ്. വെജിറ്റബിള്‍ മിക്‌സ്, വിവിധ തരം ബെറി പഴങ്ങള്‍, മാംസം കൊണ്ടുള്ള ലഘുഭക്ഷണം, തേന്‍, കറുത്ത കസ്‌കസ്, വിവിധതരം ചോക്ലേറ്റ്, ബേക്കറി വിഭവങ്ങള്‍, ബിസ്‌ക്കറ്റുകള്‍ തുടങ്ങിയ ആസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം തന്നെ മേളയില്‍ എത്തിയിട്ടുണ്ട്.

ആസ്ട്രേലിയന്‍ ഭക്ഷ്യ വ്യവസായം ദേശീയ പ്രതിശീര്‍ഷ വരുമാനത്തിലേക്ക് വലിയ സംഭാവന ചെയ്യുന്ന മേഖലയാണെന്നും സൗദിയുമായി സവിശേഷമായ ബന്ധമാണ് തന്റെ രാജ്യത്തിനുള്ളതെന്നും ആസ്‌ട്രേലിയന്‍ അംബാസഡര്‍ പറഞ്ഞു. എല്ലാ രാജ്യാക്കരുമായ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള ഹൈപര്‍മാര്‍ക്കറ്റിന്റെ വിജയകരമായ ശ്രമങ്ങളുടെ ഭാഗമാണ് ആസ്‌ട്രേലിയന്‍ വിപണന ഉത്സവമെന്ന് ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് അഭിപ്രായപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top