News Desk

2021-05-26 08:29:04 pm IST
ബെയ്‌റൂട്ട്: രാജ്യത്ത് വിവാഹ ഘോഷയാത്രക്കിടെ വരന്റെ കാര്‍ പെട്രോള്‍ തീര്‍ന്ന് നടുറോഡില്‍ നിന്നത് സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ അടക്കം ശ്രദ്ധ നേടി. വരന്‍ തന്റെ കാറില്‍ വിവാഹ വസ്ത്രത്തില്‍ ഇന്ധനം നിരക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

ലെബനനിലെ ടെല്‍ അബ്ബാസ് നഗരത്തിലെ അക്കാര്‍ പ്രവിശ്യയിലാണ് സംഭവം. 'ഒരു വിജയകരമായ ദാമ്പത്യത്തിന്റെ തുടക്കമെന്ന്' ചിലര്‍ ചിത്രത്തെ കുറിച്ചു കമണ്ട് ചെയ്തു. അതേസമയം, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് ലെബനന്‍ നേരിട്ട് കൊണ്ടിരിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Lebanon
Top