Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |

ദോഹ:നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നവീകരിച്ച സുരക്ഷാ ഗൈഡും മന്ത്രാലയം പുറത്തിറക്കി. ഉയരത്തിൽ നിന്നു ജോലി ചെയ്യാൻ വേണ്ടി നിർമിക്കുന്ന തൂക്കുമരത്തട്ടുകൾക്കു സുരക്ഷ ഉറപ്പാക്കണമെന്നു തൊഴിൽ മന്ത്രാലയം. ഇത്തരം തൂക്കു പലക തട്ടുകളുടെ സുരക്ഷ സംബന്ധിച്ചാണ് ഗൈഡ് പുറത്തിറക്കിയത്.

ഒക്യുപ്പേഷനൽ സേഫ്റ്റി-ഹെൽത്ത് വകുപ്പാണ് ഗൈഡ് നവീകരിച്ചത്. നവീകരിച്ച ഗൈഡ് തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്തു. സുരക്ഷിതമല്ലാത്ത പലക തട്ടുകളിൽ നിന്നുള്ള വീഴ്ച ഭാഗിക അംഗവൈകല്യങ്ങൾക്കും മരണത്തിനും വരെ കാരണമാകും.

കെട്ടിടത്തിന്റെ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടു പോകാനും ഉയരത്തിൽ നിന്ന് ജോലി ചെയ്യാനുമൊക്കെ ഇത്തരം തൂക്കുമരതട്ടുകളാണു ഉപയോഗിക്കുന്നത്. പലക തട്ടുകളിൽ നിന്നുള്ള വീഴ്ചയുടെ കാരണങ്ങൾ, അപകടം എങ്ങനെ ഒഴിവാക്കാം, തട്ടുകളുടെ നിർമാണത്തിൽ പാലിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചാണു ഗൈഡിലുള്ളത്. 

Top