News Desk

2021-05-09 06:07:31 pm IST
അഹമ്മദാബാദ്: ഗുജറാത്തില്‍ പശു തൊഴുത്ത് 40 ബെഡുകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി അധികൃതര്‍. രാജാറാം ഗോശാല ആശ്രമത്തിനു കീഴില്‍ മെയ് അഞ്ച് മുതലാണ് കൊവിഡ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ് കൊവിഡ് ഐസൊലേഷന്‍ സെന്റര്‍ എന്നാണ് ചികിത്സാ കേന്ദ്രത്തിന്റെ പേര്. 

അലോപതി മരുന്നുകള്‍ക്ക് പകരം പശുവിന്‍ പാലില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ച നെയ്യും മറ്റു വസ്തുക്കളുമാണ് രോഗികള്‍ക്ക് നല്‍കുക. ചാണകത്തിനും പശുമൂത്രത്തിനു പുറമെ ചികിത്സയ്ക്കായി ഇവിടെ മന്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. പശുവിന്റെ പാലില്‍ നിന്നും മൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും നിര്‍മ്മിക്കുന്ന പഞ്ചഗവ്യ കിറ്റ് രോഗികള്‍ക്ക് നല്‍കും. കൂടാതെ അടിയന്തര സാഹചര്യം നേരിടാനായി ഓക്‌സിജന്‍ സിലിണ്ടറും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

ചെറിയ കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് എട്ടോളം ആയുര്‍വേദ മരുന്നുകള്‍ ഗോശാലയില്‍ നല്‍കുന്നുണ്ടെന്നും കൊവിഡ് ട്രസ്റ്റി അംഗം മോഹന്‍ ജാദവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിതര്‍ക്കായി ഐസോലേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഗോശാലയിലെ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top