Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |
ന്യൂഡല്‍ഹി: അതി ശക്തമായ മഴയെത്തുടർന്ന്  ഗുജറാത്തിൽ അതിരൂക്ഷമായ പ്രളയമാണ് ഉണ്ടായിരിക്കുന്നത്.  കനത്ത മഴ മൂലമുണ്ടായ പ്രളയത്തെ തുടര്‍ന്ന്​ രക്ഷാപ്രവര്‍ത്തനങ്ങളും സജീവമാണ്​.  എപ്പോൾ രക്ഷാപ്രവർത്തനത്തിൽ  ഏർപ്പെട്ടിരുന്ന രു പൊലീസുകാരന്റെ  രക്ഷാപ്രവര്‍ത്തനത്തിന്റെ  വിഡിയോ ആളുക​ളുടെ ഹൃദയം കവരുകയാണ്. 

 രണ്ട്​ കുട്ടികളെ  തന്റെ  ഇരു ചുമലുകളിലുമായി ഇരുത്തി പ്രളയ ജലത്തിലൂടെ പൊലീസുകാരന്‍ നടന്നു വരുന്നതാണ്​ വിഡിയോയിലുള്ളത്​. അഹമ്മദാബാദില്‍ നിന്ന്​ 200 കിലോമീറ്റര്‍ അകലെ മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം. ഗുജറാത്ത് പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ്​ സിന്‍ഹ്​ ജദേജയാണ് രണ്ടു കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.
 
അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ഒന്നര കിലോമീറ്ററോളമാണ്​ പൊലീസുകാരന്‍ പ്രളയം കവര്‍ന്ന വീട്ടില്‍ നിന്ന്​ രക്ഷപ്പെടുത്തിയ കുട്ടികളെയുമെടുത്ത്​ നടന്നത്​. ഗുജറാത്ത് എ.ഡി.ജി.പി ഷംഷേര്‍ സിങ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം വി.വി.എസ്​ ലക്ഷ്​മണ്‍ ഉള്‍പ്പെടെയുള്ളവരും പ്രിഥ്വിരാജിനെ പ്രശംസിച്ച്‌​ രംഗത്തു വന്നിട്ടുണ്ട്​.
പ്രള​യത്തെ തുടര്‍ന്ന്​ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഗുജറാത്തില്‍ സജീവമാണ്​. നൂറു കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്​.വിഡിയോ
Top