ഗാന്ധിനഗര്‍: ഗ്രാമത്തിലെ റോഡ് മോശമാണെന്നും പറഞ്ഞ് വധുവിനെ ഉപേക്ഷിച്ച് വരന് മടങ്ങി. ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിനു ലഭിച്ച സ്ത്രീധനവുമായാണ് വരന് തിരിച്ചുപോയത്. ഗ്രാമത്തിലെ റോഡ് മോശമാണെന്നും ആഡംബരക്കാറിന് പോകാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് വരന് മടങ്ങിയത്.
വല്ലഭ് വിദ്യാനഗറില്‍ നിന്നുള്ള യുവാവുമായിട്ടാണ് യുവതിയുടെ കല്യാണം ഉറപ്പിച്ചിരുന്നത്. ഇവരുടെ വിവാഹം മെയ് 12നായിരുന്നു. വരന് ആഡംബര സെഡാനിലാണ് വിവാഹവേദിയിലേക്ക് എത്തിയത്. എന്നാല്‍ ഗ്രാമത്തിലെ റോഡിന്റെ വീതി കുറവും മോശം അവസ്ഥയും വരനെ ചൊടിപ്പിച്ചു.
തുടര്‍ന്ന് വരന് വിവാഹ വേദിയില്‍ പ്രശ്നം ഉണ്ടാക്കുകയും വധുവിനെ കൂട്ടാതെ തിരികെ മടങ്ങുകയുമായിരുന്നു. എന്നാല്‍ വരന് സ്ത്രീധനമായി നല്കിയതെല്ലാം കൊണ്ടുപോയതായി വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ വരന്റെ വീട്ടുകാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക