News Desk

2021-06-06 09:22:37 pm IST
ദോഹ: ഗള്‍ഫ് കൗണ്‍സില്‍ മേധാവി ഡോ. നെയ്ഫ് ഫലാഹ് അല്‍ ഹജ്റഫ് ദോഹയിലെത്തി. ഖത്തര്‍ ഉപ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.

അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ സമിതിയുടെ പുരോഗതിയെക്കുറിച്ചും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ കാരണമായ അല്‍ ഉലാ കരാറുമായി ബന്ധപ്പെട്ട പിന്തുടര്‍ച്ച തീരുമാനങ്ങളും ചര്‍ച്ചയില്‍ ഇരു നേതാക്കളും സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top