News Desk

2021-05-10 04:30:01 pm IST

ദോഹ: സംഘര്‍ഷത്തിലായിരുന്ന കെനിയ-സോമാലിയ രാഷ്ട്രങ്ങള്‍ക്കിടയില്‍ അനുനയം സാധ്യമാക്കിയ ഖത്തറിന് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറിയുടെ പ്രശംസ. കൗണ്‍സില്‍ സെക്രട്ടറി ഡോ. നായിഫ് ഫലാഹ് മുബാറക് അല്‍ ഹാജറാഫ് ആണ് ഖത്തറിനെ ഈ വിഷയത്തില്‍ പ്രശംസ കൊണ്ട് മൂടിയത്. 

ഖത്തറിന്റെ മധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തിലെ സമാധാനത്തിനും സുസ്ഥിരതക്കും വളരെയധികം ഉപകാരപെപട്ടു. ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങളുടെ സമാധാനം മാത്രം മുന്നില്‍ കണ്ടു കൊണ്ട് ഖത്തര്‍ സാധ്യമാക്കിയ ഈ സൗഹൃദം ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് അഭിമാനമാണെന്നും അല്‍ ഹാജറാഫ് റിയാദില്‍ ചൂണ്ടിക്കാട്ടി. 

2020-ല്‍ ഉഭയകക്ഷി ബന്ധം മോശമായതിനെ തുടര്‍ന്ന് ഇരു രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷം ഖത്തറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കഴിഞ്ഞ വാരം പരിഹാരമായത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top