News Desk

2021-03-27 09:52:57 pm IST
റിയാദ്: ചൈനയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. നായിഫ് ഫാലിഹ് അല്‍ ഹജ്റഫ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഗള്‍ഫ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അല്‍ ഹജ്റഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

ഇക്കാര്യത്തില്‍ ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി ഗള്‍ഫ് ജനറല്‍ സെക്രട്ടറി കൂടിക്കാഴ്ച്ച നടത്തി. നിരവധി അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളില്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ചൈനീസ് അധികൃതരും തമ്മില്‍ യോജിച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാനാവുമെന്നും അല്‍ ഹജ്റഫ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം നവംബര്‍ ഇരുപതാം തിയതി ഗള്‍ഫ്-ചൈനീസ് ഉന്നത തല യോഗം സംഘടിപ്പിച്ചിരുന്നു. ചൈനീസ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആഗോള വ്യവസായ വിപ്ലവം എന്ന ആശയത്തിന് മിഡില്‍ ഈസ്റ്റില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കുക എന്നതാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ കൂടികാഴ്ചയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാങ്ങളില്‍ ഒന്നെന്ന് അല്‍ ഹജ്റഫ് ചൂണ്ടിക്കാട്ടി. നിലവില്‍ ചൈനീസ് സര്‍ക്കാര്‍ മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തമാക്കിയതായും നിരീക്ഷകര്‍ അഭിപ്രായപെടുന്നുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top