Breaking News
ഡല്‍ഹി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി, 106 പേരെ അറസ്റ്റ് ചെയ്തു | കാലാവസ്ഥ: ഖത്തറില്‍ കാറ്റിന്റെ ശക്തി വര്‍ധിക്കും ദൃശ്യപരത കുറയും | മനുഷ്യാവകാശങ്ങളില്‍ നേതൃപരാജയം; ഡല്‍ഹി കലാപത്തില്‍ ട്രംപിനെതിരെ ബേണി സാന്‍ഡേഴ്സ് | മുസ്ലീം പള്ളികള്‍ക്കുള്ളിലെ നിയമങ്ങള്‍ മാനിക്കണമെന്ന് ഖത്തര്‍ അവ്കാഫ് മന്ത്രാലയം | കൊറോണ വൈറസ്: ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തി സൗദി | കൊറോണ വൈറസ്; ഡയമണ്ട് പ്രിൻസസിൽ കുടുങ്ങിയ 119 ഇന്ത്യക്കാർ ഡൽഹിയിലെത്തി | ഡൽഹി കലാപം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം | ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു |
2019-08-11 09:03:35am IST

ദുബായ്: ഒമാന്‍ ഒഴികെയുള്ള മറ്റ്  ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. രാവിലെ പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികള്‍ ഒത്തുകൂടി.

പ്രാര്‍ത്ഥനകള്‍ക്കും ഈദ് ആഘോഷങ്ങള്‍ക്കും ഇടയിലും സ്വന്തം നാടിന്റെ ദുരവസ്ഥയായിരുന്നു ഓരോ പ്രവാസികളുടെയും ഉള്ളില്‍. പ്രളയ സമാന അന്തരീക്ഷമായതിനാല്‍ പലര്‍ക്കും നാട്ടില്‍ എത്താനും ഉറ്റവരുമൊത്ത് ഈദ് ആഘോഷിക്കാനും കഴിയാത്ത അവസ്ഥയാണ്.

നീണ്ട അവധിക്ക് നാട്ടിലെത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പലര്‍ക്കും വിമാനങ്ങള്‍ റദ്ദാക്കിയതുകൊണ്ട് അത് സാധിച്ചില്ല. കേരളം നേരിടുന്ന ഈ പ്രതിസന്ധിയില്‍ നിന്നും നാടിനെയും നാട്ടുകാരെയും കരകയറ്റണമെന്ന പ്രര്‍ത്ഥനയാണ് പെരുന്നാള്‍ ആഘോഷത്തിനിടെ ഒരോ പ്രവാസിയുടെയും മനസില്‍.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നെഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ നെഹ്യാന്‍, അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ തുടങ്ങിയവര്‍ വിവിധ മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്കും ആശംസകള്‍ അറിയിച്ചു. ഒമാനില്‍ നാളെയാണ് ബലി പെരുന്നാള്‍.

Top