News Desk

2021-03-17 04:12:35 pm IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കാണിക്കയിട്ട് തൊഴുത മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദറിനെതിരെ സമസ്ത നേതാക്കള്‍ രംഗത്ത്.

സമസ്തയുടെ യുവജന വിഭാഗം എസ്.വൈ.എസിന്റെ നേതാക്കളായ നാസര്‍ ഫൈസി കൂടത്തായിയും അബ്ദുള്‍ ഹമീദ് ഫൈസി അമ്പലടക്കടവുമാണ് ഖാദറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. വേങ്ങരയിലെ സിറ്റിങ് എം.എല്‍.എയായ കെ.എന്‍.എ.ഖാദര്‍ ഇത്തവണ ഗുരുവായൂരിലാണ് മത്സരിക്കുന്നത്. 

ഏക ദൈവ വിശ്വാസി ശിര്‍ക്ക് ചെയ്ത് കൊണ്ട് 'മതേതരത്വം' പ്രകടിപ്പിക്കുന്നത് കപടതയാണെന്ന് ഫേസ്ബുക്കിലൂടെയുള്ള വിമര്‍ശനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മതത്തില്‍ നിന്ന് പുറത്ത് പോകുന്ന അപരാധമാണ് കെ.എന്‍.എ ഖാദറിന്റേതെന്നാണ് നേതാക്കള്‍ പറയുന്നത്. 


നാസര്‍ ഫൈസി കൂടത്തായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:


അബ്ദുള്‍ ഹമീദ് ഫൈസിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH




Top