News Desk

2021-04-05 03:07:07 pm IST
മസ്‌കത്ത്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാനിലെ ജിമ്മുകള്‍ അടയ്ക്കാന്‍ തീരുമാനം. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം.

ജിമ്മുകള്‍ വീണ്ടും തുറക്കുന്നതുവരെ ഉപഭോക്താക്കള്‍ ഇതിന്റെ പരിസരത്ത് വരരുതെന്ന് ജിം മാനേജുമെന്റ് ടീമുകള്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഈ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്. 

അതേസമയം, ബാഡ്മിന്റണ്‍, ടെന്നീസ് കോര്‍ട്ട് ഉള്‍പ്പെടെ അടച്ചിടുമെന്ന് അല്‍ ഫലാജ് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള ഐറ്റ്കെന്‍ സ്പെന്‍സ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top