Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-08-07 03:44:41am IST

ഇന്ത്യയില്‍ നിന്ന് ഹാജിമാരെ വഹിച്ചുള്ള അവസാന വിമാനവും മക്കയിലെത്തി. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ടയനുസരിച്ചുള്ള രണ്ട് ലക്ഷം ഹാജിമാരും മക്കയിലെത്തി. 

മറ്റന്നാള്‍ അറഫയിലേക്ക് നീങ്ങും . ഹജ്ജ് മിഷന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 25 ഹാജിമാരാണ് ഇതുവരെ ആരോഗ്യ കാരണങ്ങളാല്‍ മരിച്ചത്.

നാല്‍പതിനായിരം പേരാണ് സ്വകാര്യ മേഖലയില്‍ നിന്നും ഹജ്ജിനായി ഇത്തവണയെത്തിയത്. ഇവരില്‍ 4 പേര്‍ മരിച്ചു. വാര്‍ധക്യ സഹജമായ കാരണങ്ങളാലാണ് മരണം. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ 21 ഹാജിമാരും മരണപ്പെട്ടിരുന്നു. ബാക്കിയുള്ള രണ്ട് ലക്ഷത്തോളം വരുന്ന ഹാജിമാര്‍ മറ്റന്നാള്‍ മിനായിലേക്ക് പുറപ്പെടും.

ഗുരുതര ആരോഗ്യ പ്രയാസങ്ങളിലുള്ള 8 ഹാജിമാര്‍ മദീനയില്‍ ചികിത്സയിലാണ്. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനത്തില്‍ ഇവരെ പ്രത്യേക വാഹനത്തില്‍ എത്തിക്കും. അറഫയില്‍ ഇതിനായുള്ള സജ്ജീകരണമുണ്ടാകും.

 ഹജ്ജ് സര്‍വീസ് കമ്പനികള്‍ ഒരുക്കിയ ബസ്സ്‌ മാര്‍ഗം ആണ് ഹാജിമാര്‍ മിനയിലേക്ക് പുറപെടുക.മെട്രോ സേവനം ലഭിക്കുന്ന 74000 ഹാജിമാര്‍ക്ക് ടിക്കറ്റ് വിതരണം പൂര്‍ത്തിയാക്കി. 

ബലി കര്‍മത്തിനുള്ള കൂപ്പണുകളുടെ വിതരണം തുടരുന്നു. മിനായില്‍ കിംഗ്‌ അബ്ദുള്ള പാലത്തിനു സമീപം സൂകുല്‍ അറബ് റോഡിനും ജൌഹറാ റോഡിനും ഇടയിലാണ് ഇന്ത്യന്‍ ഹാജിമാരുടെ തമ്പുകള്‍.

Top