Breaking News
ഡൽഹിയിൽ കലാപ സാഹചര്യം; മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, മരണം അഞ്ചായി | ഖത്തര്‍ തപാല്‍ സര്‍വ്വീസ് പുനരാരംഭിക്കാന്‍ സൗദി, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചതായി യു.എന്‍ | 'ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തത്'; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെമാൽ പാഷ | കൊറോണ വൈറസ്; കുവൈത്തിൽ നടത്താനിരുന്ന ദേശിയ ദിനചരണ പരിപാടികൾ റദ്ദ് ചെയ്തു | ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി |
2019-08-04 08:16:31am IST

ജിദ്ദ:ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പ്രത്യേക അനുമതിരേഖയില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 116 പേരെ സുരക്ഷാസൈനികര്‍ പിടികൂടി. രേഖ ഇല്ലാതെ പ്രവര്‍ത്തിച്ച 132 സ്ഥാപനങ്ങള്‍ക്കെതിരെയും അധികൃതര്‍ നടപടിയെടുത്തു.

അനുമതിപത്രമില്ലാത്ത 3,31,000 വിദേശികളെയാണ് ഒരു മാസത്തിനിടെ മക്കയുടെ പ്രവേശനകവാടങ്ങളില്‍നിന്ന് തിരിച്ചയച്ചത്.മക്ക പട്ടണത്തിലേക്കുള്ള പ്രവേശന കവാടത്തില്‍വെച്ചാണ് ഹജ്ജ് അനുമതി രേഖ ഇല്ലാത്ത 116 പേരെ സുരക്ഷാ വിഭാഗം പിടികൂടിയത്.

ഹജ്ജ് സുരക്ഷാ സേനാ കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് സെന്റര്‍ കമാന്‍ഡര്‍, മേജര്‍ ജനറല്‍ ഖാലിദ് അല്‍ത്വയ്യാശ് ആണ് രേഖ ഇല്ലാത്തവരെ പിടികൂടിയ കാര്യം അറിയിച്ചത്.

അതേസമയം ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക അനുമതി പത്രവും മക്ക ഇഖാമയുമില്ലാത്ത 3,31,000 വിദേശികളെ ഒരു മാസത്തിനിടെ മക്കയുടെ വിവിധ പ്രവേശന കവാടങ്ങളില്‍നിന്ന് സുരക്ഷാ വിഭാഗം തിരിച്ചയച്ചിട്ടുണ്ട്. ഹജ്ജ് സീസണ്‍ ആരംഭിച്ചത് മുതല്‍ മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിവരികയാണ്.

Top