News Desk

2021-05-26 01:44:00 pm IST
റിയാദ്: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് മാത്രാണ് അനുമതി നല്‍കുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക.

ഇന്ത്യയില്‍ നിന്ന് 5000 പേര്‍ക്കായിരിക്കും ഇത്തവണ അവസരം. ഇതില്‍ കേരളത്തില്‍ നിന്ന് എത്രപേര്‍ക്ക് അവസരം ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. ഹജ്ജ് കര്‍മ്മത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 

ഹജ്ജ് ചെയ്യുന്നവര്‍ 18നും 60നും ഇടയില്‍ പ്രായക്കാരും നല്ല ആരോഗ്യ ശേഷി ഉള്ളവരുമാകണം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്നീ നിബന്ധനയും മന്ത്രാലയം വെച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top