Breaking News
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍ | പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:ആഭ്യന്തര മന്ത്രാലയം | ടിൽറ്റഡ് ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം | ഒത്തുതീര്‍പ്പെന്ന പേരില്‍ വിളിച്ചുവരുത്തി തുഷാറിനെ കുടുക്കി: വെള്ളാപ്പള്ളി നടേശന്‍ | ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തം; സമീപനഗരങ്ങളിലേക്കും തീയും പുകയും പടരുന്നു | ദോഹ കോർണിഷിൽ 3 ഓളം തുരങ്ക നടപ്പാതകളുടെ നിർമാണം ആരംഭിച്ചു | ദോഹ ഹമദ് വിമാനത്താവളത്തിലെ ആധുനിക സജ്ജീകരണങ്ങളെ പ്രകീർത്തിച്ച് കുവൈത് സംഘം | ഗ്രീന്‍ലാന്റ് വിട്ട് തരില്ല; ഡെന്‍മാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കി ട്രംപ് | തുഷാറിന്റെ മോചനത്തിനായി ഇടപെട്ട് മുഖ്യമന്ത്രി, യൂസഫലി കോടതിയില്‍ ജാമ്യത്തുക കെട്ടിവയ്ക്കും | ഖത്തറിലെ സ്‌കൂളുകൾക്ക് സിവിൽ ഡിഫൻസിന്റെ നിർദേശം |
ദോഹ: ഹജ്ജ് ഉംറ സേവനങ്ങളുടെ നിയന്ത്രണ ചുമതല ഇസ്രായേൽ കന്പനിയെ ഏൽപിക്കാൻ സൗദി അധികൃതർ തീരുമാനിച്ചതായി  പ്രമുഖ അറബ് വാർത്ത പോർട്ടലായ അൽ അഹദ് അൽ ജദീദിനെ  ഉദ്ധരിച്ച്  അൽ ശർഖ് പത്രം റിപ്പോർട്ട് ചെയ്തു. തീർത്ഥാടകർ ഹറം പള്ളിയിലെത്തുന്നതിനു മുന്പ്  അവരുടെ വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനുമാണ് ഇസ്രായേൽ ഉടമസ്ഥതയിലുള്ള വീ എഫ് എസ് ഗ്ലോബൽ എന്ന രാജ്യാന്തര കന്പനിക്ക്  സൗദി അധികൃതർ കരാർ നൽകിയതെന്നാണ്  അൽ അഹദ് അൽ ജദീദ് റിപ്പോർട്ട് ചെയ്തത്..ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ കന്പനി  അധികൃതരും സൗദി ഭരണകൂടവും ഒപ്പുവച്ചതായി വി എഫ് എസിന്റെ ട്വിറ്റർ  അകൗണ്ടും സ്ഥിതീകരിച്ചട്ടുണ്ട്.
റിപ്പോർട്ട്  പ്രകാരം സൗദി രാജകുമാരൻ ഫൈസൽ ബിൻ അബ്ദുല്ല നേതൃത്വം നൽകുന്ന 'തഷീൽ' എന്ന  സ്ഥാപനം വഴിയാണ് ഇസ്രായേൽ കന്പനിക്ക് ഹജ്ജ് ഉംറ സഘാടന നിയന്ത്രണ ചുമതല നല്കാൻ തീരുമാനിച്ചത്.. അറബ് ലോകത്തു വൻ പ്രതിഷേധത്തിന് വഴിയൊരുക്കാൻ സാധ്യതയുള്ള ഈ തീരുമാനം രഹസ്യ സ്വഭാവത്തിലാണ് നടപ്പിലാക്കുന്നതെന്നും പുതിയ ഹജ്ജ് സീസണിന് മുന്പ് ഇക്കാര്യം പുറത്ത് അറിയാതിരിക്കാൻ  സൗദി നേതൃത്വം കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നതായും അൽ അഹദ് അൽ ജദീദ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം സൗദി അധികൃതർ ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
Top