News Desk

2021-06-08 06:36:10 pm IST
ദോഹ: പതിനാറു വയസ്സിനു മുകളിലുള്ള പകുതി വിഭാഗം ജനങ്ങള്‍ക്കും ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ ലഭിച്ചു. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

രാജ്യം സ്വഭാവിക രീതിയിലേക്ക് മടങ്ങുകയാണെന്ന പ്രതീതിയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. വാക്‌സിനേഷന്റെ ഗുണഫലങ്ങള്‍ സമൂഹത്തില്‍ പ്രകടമായി കാണാന്‍ ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഖത്തറില്‍ ആരും മരണത്തിനു കീഴടങ്ങിയിട്ടില്ല എന്നത് ആത്മവിശ്വാസം ജനിപ്പിക്കുന്നുണ്ടെന്നും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. രാജ്യത്ത് അറുപത് വയസ്സിനു മുകളിലുള്ള 86.8% ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിനേഷന്റെ രണ്ടു ഡോസും ലഭിച്ചു. 

നാല്പത് വയസിനു മുകളിലുള്ള 73.5% ജനങ്ങള്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. പതിനാറു വയസിന് മുകളിലുള്ള 50.4 വിഭാഗത്തിനും രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top