Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി)  യാത്രാ ക്ലിനിക് ഇനി മുതൽ ആഴ്ചയിൽ 3 ദിവസം പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു . 

 തിങ്കളാഴ്ച മാത്രമായിരുന്ന പ്രവർത്തനം  ഇനി ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂടി  ലഭിക്കും. മധ്യവേനൽ അവധിയായതിനാൽ യാത്രക്കാരുടെ എണ്ണത്തിലെ വർധന കണക്കിലെടുത്താണ്  സേവന ദിവസങ്ങൾ വർധിപ്പിച്ചതെന്ന്  കേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ.മുന അൽ മസലമണി പറഞ്ഞു.

എച്ച്എംസിയുടെ സാംക്രമിക രോഗ ചികിത്സാ കേന്ദ്രത്തിലാണ് യാത്രാ ക്ലിനിക് പ്രവർത്തിക്കുന്നത്. . ഈ വർഷം ആദ്യ പകുതിയിൽ 558 യാത്രക്കാരാണ് ക്ലിനിക്കിന്റെ സേവനം തേടിയത്.

രാജ്യത്തിന് പുറത്തേക്ക് യാത്ര പോകുന്നവർക്കുള്ള പ്രതിരോധ കുത്തിവയ്പുകളും മാർഗനിർദേശങ്ങളും  യാത്രാ സംബന്ധമായ രോഗങ്ങളുമായി മടങ്ങിയെത്തുന്നവർക്കുള്ള ചികിത്സയും ക്ലിനിക്കിൽ ലഭിക്കും. 

മുൻകൂട്ടി അനുമതിയുള്ളവർക്കാണ് ചികിത്സയും സേവനങ്ങളും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ 3 വരെ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 11 വരെയാണ് പ്രവർത്തന സമയം. മുൻകൂർ അനുമതിക്കായി രാവിലെ 7 മുതൽ രാത്രി 7 വരെ 40 25 40 03 എന്ന നമ്പറിൽ വിളിക്കാം.
Top