News Desk

2021-02-22 04:56:22 pm IST
ദോഹ: രാജ്യത്ത് അനധികൃതമായി അവയവ വില്‍പ്പന നടത്തുന്നവര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് ഹമദ് ആശുപത്രി മെഡിക്കല്‍ വിഭാഗം ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലാമണി അറിയിച്ചു. അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് നിലവില്‍ 1500 പേര്‍ ഡയാലിസിസ് ചികിത്സക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഖത്തറിലെ മൂന്ന് മില്യണ്‍ ജനസംഖ്യക്ക് ആനുപാതികമായി മുന്നൂറ് പേര്‍ക്ക് ഡയാലിസിസ് ചികിത്സ നല്‍കിവരുന്നുണ്ടെന്നാണ് കണക്ക്. 

പത്ത് രോഗികള്‍ നിലവില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുകയാണ്. ഖത്തര്‍ സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ നേതൃത്വത്തില്‍ രാജ്യത്ത് ഉടന്‍ തന്നെ ശ്വാസകോശ മാറ്റിവക്കല്‍ ശസ്ത്രക്രിയ സംഘടിപ്പിക്കും. 

രാജ്യത്ത് ആദ്യ ഹൃദയ മാറ്റിവക്കല്‍ ശസ്ത്രക്രിയ അടുത്ത വര്‍ഷം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ 2000 ല്‍ അവയവ മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് ഔദ്യോഗിക തുടക്കമായെങ്കിലും പ്രവര്‍ത്തികമായത് 2008 ല്‍ മാത്രമാണ്. ഖത്തറിനെ മിഡില്‍ ഈസ്റ്റിലെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ഉദ്ധേശമെന്നും അല്‍ മസ്ലാമണി അഭിമുഖത്തില്‍ പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top