News Desk

2021-04-13 09:43:14 pm IST
ദോഹ: റമദാനില്‍ രാജ്യത്തെ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ഹമദ് മെഡിക്കല്‍ അധികൃതരുടെ പ്രത്യേക നിര്‍ദേശം. ഇഫ്താര്‍ വേളകളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. 

ഇത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെയധികം വര്‍ധിപ്പിക്കുകയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

നോമ്പെടുത്ത് കൊണ്ട് അതികഠിനമായ വ്യായാമ മുറകളിലോ കായിക പരിശീലനങ്ങളിലോ പങ്കെടുക്കുന്നതും കാര്യങ്ങളെ ദോഷകരമായ രീതിയില്‍ ബാധിക്കുമെന്നും ഹമദ് അധികൃതര്‍ നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top