News Desk

2021-04-11 02:32:30 pm IST

ദോഹ: ഖത്തറില്‍ ചൂട് വര്‍ധിച്ചു വരുന്നതുമായ ബന്ധപ്പെട്ട് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പുറത്തിറങ്ങുമ്പോള്‍ നേരിട്ട് സൂര്യാഘാതം എല്‍ക്കുന്നതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം. 

കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹമദിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് മൊസാദ് അല്‍ കാസിം ആണ് ഇക്കാര്യം പറഞ്ഞത്. ദീര്‍ഘ നേരത്തേക്ക് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. 

വെള്ളം ധാരാളമായി കുടിക്കുകയും നിര്‍ജ്ജലീകരണ ലക്ഷണങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും വേണം. റമദാന്‍ മാസത്തില്‍ ഇതുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ ജനങ്ങള്‍ സൂക്ഷമതയോടെ കൈക്കൊള്ളണമെന്നും മൊസാദ് അല്‍ കാസിം ചൂണ്ടിക്കാട്ടി. നോമ്പ് തുറ വേളകളില്‍ ജലാംശമുള്ള പദാര്‍ത്ഥങ്ങള്‍ ധാരാളമായി കഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar Doha
Top