News Desk

2021-05-16 03:40:26 pm IST

ദോഹ: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവര്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും പേജുകളും ചാനലുകളും അടച്ചുപൂട്ടുകയും ചെയ്തതോടെ ടെലഗ്രാമില്‍ പുതിയ ചാനല്‍ ആരംഭിച്ച് ഫലസ്തീന്‍ സ്വാതന്ത്ര സംഘടനയായ ഹമാസ്. ഫലസ്തീന്‍ ജനങ്ങളുടെ അഭിമാനത്തിന് നേരെയും പ്രാഥമിക അവകാശങ്ങള്‍ക്ക് നേരെയും പ്രതിഷേധം രേഖപ്പെടുത്തുന്നത് കൊണ്ടാണ് സമൂഹ മാധ്യമ ഭീമന്മാര്‍ തങ്ങളുടെ അകൗണ്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് എന്ന് ഹമാസ് ചൂണ്ടിക്കാട്ടി. 

ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയും തങ്ങളുടെ അവകാശങ്ങളെ ഹനിച്ചതിന് നേരെ പ്രതിഷേധിച്ച ഫലസ്തീനികളെ ഭീകരരായി ചിത്രീകരിക്കുകയുമാണ് ഇത്തരം കമ്പനികളെന്ന് ഹമാസ് നേതൃത്വം കഴിഞ്ഞ ദിവസങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഫലസ്തീനിലേത് തുല്യ ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ വിവരണമാണെന്ന് ഹമാസ് നേതൃത്വം വിശദീകരിച്ചതായി അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top