News Desk

2021-06-07 03:36:02 pm IST
വെസ്റ്റ് ബാങ്ക്: ഫലസ്തീനിലേക്കുള്ള ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ക്ക് എതിര് നിന്നാല്‍ പ്രതിഷേധിക്കുമെന്ന് സ്വാതന്ത്ര സംഘടനയായ ഹമാസ് അറിയിച്ചു. ഇസ്രായേല്‍ ആക്രമണ പരമ്പരക്ക് ശേഷം ഖത്തറില്‍ നിന്നുള്ള സഹായമാണ് ഫലസ്തീന്‍ ജനതയുടെ ജീവിതങ്ങളുടെ നിലനില്‍പ്പിന് തന്നെ ഏക ആശ്രയം. 

അതുകൊണ്ട് തന്നെ ഈ സഹായങ്ങള്‍ ഇല്ലാതാക്കാനുള്ള സൈനിക നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല എന്ന് ഹമാസ് പത്രക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ ഖത്തറിന്റെ ജീവകാരുണ്യ സഹായങ്ങള്‍ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ നടപടികള്‍ സ്വീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 ഈ വര്‍ഷമാദ്യം 360 ഡോളര്‍ മില്യണ്‍ ധനസഹായമാണ് ഖത്തര്‍ ഫലസ്തീന് നല്‍കാന്‍ ഔദ്യോഗിക ഉത്തരവായത്. രണ്ടു ആഴ്ചകള്‍ക്ക്  മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗസ്സയില്‍ കുട്ടികളും സ്ത്രീകളും അടക്കം 250  ഫലസ്തീന്‍ പൗരന്മാരാണ് രക്തസാക്ഷിത്വം വരിച്ചത്.  

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top