Breaking News
ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ | ഖ്വാസിം അല്‍ റയ്മിയുടെ മരണം അല്‍-ഖ്വയ്ദ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട് |
2019-08-01 04:45:31pm IST

മക്ക:ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. നിലവിലുള്ള 64 സര്‍വീസുകള്‍ 80 സര്‍വീസുകളാക്കിയാണ് ഉയര്‍ത്തിയത്. ട്രെയിനിന്റെ വേഗത ഇപ്പോള്‍ മണിക്കൂറില്‍ 210 കിലോമീറ്ററാക്കിയും വര്‍ധിപ്പിച്ചു.

3 ക്യാബിനുകളിലായി 417 സീറ്റുകള്‍ ഉള്ള ട്രെയിനുകളാണ് നിലവില്‍ സര്‍വീസുകള്‍ നടത്തിയിരുന്നത്. തിരക്ക് കണക്കിലെടുത്താണ് പുതിയ സര്‍വീസുകള്‍. ജിദ്ദ, മദീന, റാബിഗ് എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റേഷനുകള്‍.കൂടാതെ ജിദ്ദ വിമാനത്താവളത്തിലും സ്റ്റേഷനുണ്ട്.

ഹജ്ജിനോടനുബന്ധിച്ച തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ മാസം മദീന ഹറമൈന്‍ ട്രെയിന്‍ ഒരേ സമയം ഇരു ദിശയിലേക്കും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെ ഒരുസമയം 834 പേര്‍ക്ക് യാത്ര ചെയ്യാനാവും.

Top