News Desk

2021-02-28 10:19:23 pm IST
അഹമ്മദാബാദ്: അഹമ്മദാബാദില്‍ 23കാരി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാന്‍ എന്ന യുവതി നദിയില്‍ ചാടി ജീവനൊടുക്കിയത്. 

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നദിയുടെ സമീപത്തു നിന്ന് ആയിഷ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ഭര്‍ത്താവിന് അയക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

2018 ലാണ് അയിഷ ആരിഫ് ഖാനെ വിവാഹം ചെയ്തത്. ഇതിനുപിന്നാലെ തന്നെ ആരിഫും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ അയിഷയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. 

വീട്ടില്‍ കൊണ്ടു വിട്ടെങ്കിലും 1.5 ലക്ഷം രൂപ അയിഷയുടെ പിതാവ് ആരിഫിന് നല്‍കിയതോടെ ഭര്‍തൃ വീട്ടിലേയ്ക്ക് തിരികെ പോയി. എന്നാലും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. 

വീണ്ടും അയിഷ മാതാപിതാക്കളുടെ അരികിലെത്തി. സ്ത്രീധനത്തിന്റെ പേരില്‍ അയിഷയെ ആരിഫും കുടുംബാംഗങ്ങളും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

അതേസമയം, സ്വയം പരിചയപ്പെടുത്തിയാണ് ആയിഷ വീഡിയോയില്‍ സംസാരിച്ച് തുടങ്ങുന്നത്. നന്നായി ചിരിക്കുന്നുമുണ്ട്.  ജീവനൊടുക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നില്‍ ആരുമില്ലെന്നും വീഡിയോയില്‍ ആയിഷ പറയുന്നുണ്ട്. തുടര്‍ന്ന് സബര്‍മതി നദിയില്‍ ചാടിയാണ് യുവതി ജീവനൊടുക്കിയത്. 

താന്‍ മരിക്കാന്‍ പോകുന്നത് ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും തന്റെ തീരുമാന പ്രകാരം മാത്രമാണെന്നും യുവതി വീഡിയോയിലൂടെ പറയുന്നു. 'ആരിഫിന് സ്വാതന്ത്യം വേണം. അദ്ദേഹത്തിന് അത് നല്‍കുന്നു. അല്ലാഹുവിന്റെ അടുത്തേയ്ക്ക് പോകുന്നതില്‍ സന്തോഷിക്കുന്നു', അയിഷ വീഡിയോയിലൂടെ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top