Breaking News
രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ | കൊറോണ വൈറസ്; ചൈനയിൽ മരണം 2345 ആയി, ഇറ്റലിയിൽ ഒരാൾ മരിച്ചു | വെട്ടുക്കിളി ആക്രമണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ഖത്തര്‍ |
2019-07-17 07:33:08pm IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ ധീര പുത്രന്‍ കുല്‍ഭൂഷണ്‍ ജാദവിനായി രാജ്യാന്തര കോടതിയില്‍ വാദിച്ച് അനുകൂല വിധി നേടിയെടുത്ത ഹരീഷ് സാല്‍വ എന്ന അഭിഭാഷകനാണ് ഇപ്പോള്‍ രാജ്യത്തെ ചര്‍ച്ചാ വിഷയം.

സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വ വെറും ഒരു രൂപ പ്രതിഫലത്തിനാണ് വാദിക്കാനെത്തിയത് എന്ന വാര്‍ത്തയാണ് ഏവരെയും ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്.

സുപ്രീംകോടതിയിലെ ഏറ്റവും പ്രശസ്തനായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വ. നെതര്‍ലാന്‍ഡ്സിലെ ഹേഗിലുള്ള രാജ്യാന്തര നീതിന്യായ കോടതിയില്‍ ഇന്ത്യയ്ക്കായി ഹരീഷ് സാല്‍വ വാദം ഉയര്‍ത്തിയപ്പോള്‍, പാക്കിസ്ഥാനായി വാദിച്ചത് ഖാവര്‍ ഖുറേഷിയാണ്.

ഒരൊറ്റ സിറ്റിങ്ങിന് ആറു മുതല്‍ പതിനഞ്ച് ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന സാല്‍വെയാണ് കുല്‍ഭൂഷണിനായി ഒരു രൂപ പ്രതിഫലത്തില്‍ വാദിച്ചത്.മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്നെയാണ്.സാല്‍വെയുടെ പ്രതിഫല വിവരം പുറംലോകത്തെ അറിയിച്ചത്.

പാക്കിസ്ഥാന്‍ കുല്‍ഭൂഷനെ തട്ടിക്കൊണ്ട് പോയതാണെന്നും നിരന്തരം പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം തെളിവ് സഹിതം കോടതിയില്‍ വാദിച്ചു. കുല്‍ഭൂഷനെ ചാരനാക്കുന്നതിനെതിരെയും ഹരീഷ് എതിര്‍ത്തു.

ഖുറേഷി നടത്തിയ ‘ഹംപ്റ്റി-ഡംപ്റ്റി’ പരാമര്‍ശത്തിനെതിരെ ഹരീഷ് ശക്തമായി ആക്രമിച്ചിരുന്നു. രണ്ടു രാഷ്ട്രങ്ങള്‍ തമ്മില്‍ വാദം വരുമ്പോള്‍ ഭാഷയും അതിന് ചേര്‍ന്നതാകണമെന്നും ഖുറേഷിയെ സാല്‍വെ ഓര്‍മ്മിപ്പിച്ചു.

കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്ഥാന്‍ നിരത്തിയ ഓരോ തെളിവുകളും വ്യാജമാണെന്ന് തെളിയിച്ചുകൊണ്ടായിരുന്നു സാല്‍വെയുടെ വാദം. ഒടുവില്‍ രാജ്യാന്തര നീതിന്യയ കോടതിയില്‍ നിന്നും 16 അംഗ ബെഞ്ചില്‍ 15 ജഡ്ജിമാരുടെ പിന്തുണയോടെ ഇന്ത്യ വിജയം നേടുകയായിരുന്നു.

Top