News Desk

2021-05-02 06:39:04 pm IST
തിരുവനന്തപുരം: കേരള നിയസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ പോയ ബി.ജെ.പിയെ പരിഹസിച്ച് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ആഹ്ലാദ പ്രകടനം നടത്തിയത്. 

സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവുമധികം പ്രതീക്ഷ വെച്ചിരുന്ന നേമം, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ അവസാന നിമിഷം അവര്‍ പരാജയപ്പെടുകയായിരുന്നു. നേമത്ത് സി.പി.എം സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടിയാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. പാലക്കാട് ഇ. ശ്രീധരനെ പരാജയപ്പെടുത്തിയതാകട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും. തൃശൂരില്‍ ഇടത് സ്ഥാനാര്‍ഥി പി. ബാലചന്ദ്രനാണ് ബി.ജെ.പിയുടെ താര സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ പരാജയപ്പെടുത്തിയത്.

ബി.ജെ.പിക്ക് സാധ്യത കല്‍പ്പിച്ചയിടങ്ങളില്‍ അവരെ തോല്‍പ്പിച്ച സ്ഥാനാര്‍ഥികകളായ ഷാഫി പറമ്പില്‍, പി ബാലചന്ദ്രന്‍, ശിവന്‍കുട്ടി എന്നിവരെ അഭനിന്ദിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top