News Desk

2021-03-24 04:19:05 pm IST
കോഴിക്കോട്: കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ സഹോദരനും സാമൂഹിക സന്നദ്ധ പ്രവര്‍ത്തകനുമായ പാറക്കല്‍ ഹാരിസ് (49)അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഹൃദയഘാദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഖത്തറിലും ഒമാനിലുമായി ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹാരിസ് പ്രവാസികള്‍ക്കിടയില്‍ സന്നദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു.

വടകര, ഏറാമല തച്ചര്‍കണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ്. ഭാര്യ: വി.വി ആയിഷ തൂണേരി. മക്കള്‍: അബ്ദുല്‍ മാജിദ്, ഷാന നസ്രിന്‍ , ദില്‍ന ഫാമിയ. സഹോദരങ്ങള്‍: കോണ്‍ഗ്രസ് നേതാവ് പാറക്കല്‍ മുഹമ്മദ്, സമീര്‍ പാറക്കല്‍, കുഞ്ഞിപാത്തു. സഫിയ, ശരീഫ,നസീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഏറാമല ജുമാ മസ്ജിദില്‍. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top