News Desk

2021-03-25 01:06:54 pm IST
കാസര്‍ഗോഡ്: ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക മമതയോ താല്‍പ്പര്യമോ ഇല്ലെന്ന് നിലപാട് വ്യക്തമാക്കി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.

ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോല്‍ സഫ എജ്യുക്കേഷന്‍ സെന്റര്‍ കാമ്പസില്‍ പുതുതായി നിര്‍മിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഉദുമയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിനെയും യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ പെരിയയെയും വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

നാടിന് ഗുണകരമായവര്‍ വിജയിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താല്‍പര്യമോ ഇല്ല. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്, എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സൈനുല്‍ ആബിദീന്‍ മുത്ത്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. 

സഫ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top