News Desk

2021-03-19 07:49:28 pm IST
 
ദോഹ: ഖത്തറും ഇറാനും തമ്മില്‍ ശക്തമായ ബന്ധമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. കഴിഞ്ഞ ദിവസം ഹസന്‍ റൂഹാനിക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക സന്ദേശം അയച്ചിരുന്നു. 

ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയാണ് ടെഹ്‌റാനില്‍ നേരിട്ടെത്തി റൂഹാനിക്ക് സന്ദേശം കൈമാറിയത്. ഖത്തറും ഇറാനും തമ്മില്‍ ശക്തമായ ബന്ധമാണ് നില നില്‍ക്കുന്നതെന്ന് റൂഹാനി പ്രസ്താവനയില്‍ പറഞഞു. 

അറബ് മേഖലയില്‍ ശക്തമായ സഹകരണം രാജ്യങ്ങള്‍ തമ്മില്‍ നിലവിലുണ്ടെങ്കിലും വിദേശ ശക്തികള്‍ക്ക് ഇവിടെ നിര്‍ണായക സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കില്ല. വികസനത്തിനും സമാധാനത്തിനുമായി നിരവധി അവസരങ്ങള്‍ ലോകത്ത് നിലവില്‍ വന്നിട്ടുണ്ട് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്നു കൊണ്ട് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും റൂഹാനി ചൂണ്ടിക്കാട്ടി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top